പെരുമാറ്റച്ചട്ട ലംഘനം: റാബ്റി ദേവിക്കെതിെരെ കേസെടുത്തു
ഹാജിപൂര്‍ (ബീഹാര്‍): മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി സ്ഥാനാര്‍ഥിയുമായി റാബ്റി ദേവിക്കെതിരെ പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റര്‍ ചെയ്തു.
വൈശാലി ജില്ലാ അധികൃതരാണ് റാബ്റിക്കെതിരെ കേസെടുത്തത്. അതിനിടെ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം ഉപയോഗിക്കാന്‍ ആര്‍ജെഡി നേതാവും റെയില്‍വെ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ അനുവദിച്ചതിന് ഒരു മജിസ്ട്രേറ്റിനെയും പൊലീസ് ഇന്‍സ്പെക്ടറെയും സസ്പെന്റ് ചെയ്തു.
രഘുപൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പത്രിക നല്‍കുന്നതിന് മുപ്പതോളം വാഹനങ്ങളുടെ അകമ്പടിയോടെ പോയതിനാണ് റാബ്റിക്കെതിരെ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തത്. വാഹനനിരയില്‍ അനുമതി കൂടാതെ ഉച്ചഭാഷിണികള്‍ ഉപയോഗിച്ചിരുന്നു. സംഗീത ബാന്റുകളുടെ അകമ്പടിയുമുണ്ടായിരുന്നു.












Click it and Unblock the Notifications