Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പ്ഹൗസ് ആക്രണത്തിനു പിന്നില്‍ ഉന്നതതല ഗൂഢാലോചന: പിണറായി

കാസര്‍കോട്: നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണത്തിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

കുറ്റക്കാരെ സംരക്ഷിക്കാനാണ് അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ആക്രമണത്തെ പറ്റി അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്നും പ്രാഗത്ഭ്യമുള്ള കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. ഒക്ടോബര്‍ 20 വ്യാഴാഴ്ച കാസര്‍കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്പ് ഹൗസില്‍ ആക്രമണമുണ്ടായത് കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. കുറ്റക്കാരെ ശിക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാതെ പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ്.

ബിഷപ്പ് ഹൗസിന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് സംരക്ഷണമുണ്ടായിരുന്നു. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് പൊലീസുകാര്‍ അപ്രത്യക്ഷരായത് ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്. ഇത് ഗൂഢാലോചനയാണ്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആദ്യം ആവശ്യപ്പെട്ടത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ്. കോണ്‍ഗ്രസുകാരനായ പ്രതിയെ രക്ഷിക്കാനാണ് കെപിസിസി പ്രസിഡന്റ് ഇങ്ങനെ ആവശ്യപ്പെട്ടത്.

തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത ഭൂരിപക്ഷത്തോടെ വിജയം നേടുമെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+