Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് മലയാളി ചെലവു കുറഞ്ഞ വിമാനസര്‍വീസ് തുടങ്ങുന്നു

തിരുവനന്തപുരം: ദുബായിലെ മലയാളി വ്യവസായി ഇന്ത്യയില്‍ ചിലവുകുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കുന്നു. സിറ്റി എയര്‍ എന്ന ഈ വിമാനക്കമ്പനി അന്തര്‍ദേശീയ സര്‍വീസുകളായിരിക്കും നടത്തുക.

മലയാളി വ്യവസായിയായ അനിയന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള സിറ്റി എയറിന് 2006 ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് കരുതുന്നത്. ചെന്നൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറ്റി എയര്‍ ഒരു സ്വകാര്യകമ്പനിയായാണ് രജിസ്റര്‍ ചെയ്തിരിക്കുന്നത്.

വിമാനസര്‍വീസ് ആരംഭിക്കുന്ന നടപടിക്രമങ്ങള്‍ മുംബൈയിലെ തങ്ങളുടെ ഓഫീസ് വഴി നടന്നുവരികയാണെന്ന് അനിയന്‍കുട്ടി പറഞ്ഞു. പാട്ടത്തിനെടുക്കുന്ന മൂന്ന് എ 320 എയര്‍ബസുകളാണ് തുടക്കത്തില്‍ സര്‍വീസ് നടത്തുക. 18 വീതം സര്‍വീസുകള്‍ ദിവസവും ഉണ്ടാകും.

കമ്പനിയില്‍ കുട്ടിക്കും ഭാര്യക്കും 34 ശതമാനം ഓഹരിയാണുള്ളത്. നിക്ഷേപത്തിന്റെ 45 ശതമാനം ദുബായില്‍ നിന്നാണ് വരുന്നതെന്ന് അനിയന്‍കുട്ടി പറഞ്ഞു. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്‍ഷുറന്‍സ് കമ്പനിയുമായി വിമാനസര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച അന്തിമ ധാരണയിലെത്തിക്കഴിഞ്ഞു.

ദുബായിലെ ഒരു ഷിപ്പിംഗ് കമ്പനി ഉടമയായ അനിയന്‍കുട്ടി ബഹറിന്‍ ആസ്ഥാനമായി ഒരു നിക്ഷേപബാങ്കും തുടങ്ങാനുള്ള പദ്ധതിയിലാണ്. നവംബറില്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങും. നാല് കോടി ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന ബാങ്കിംഗ് വ്യവസായത്തിന് ആറ് പങ്കാളികളുണ്ടായിരിക്കും. ലോകമെമ്പാടുമുളള വികസനപദ്ധതികള്‍ കൈകാര്യം ചെയ്യാനും മറ്റ് പണമിടപാട് സ്ഥാപനങ്ങളുമായി വ്യവസായ ധാരണയുണ്ടാക്കാനുമാണ് ബാങ്കിംഗ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയമെന്‍ഷന്‍ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ആറ് ലക്ഷം രൂപ അനിയന്‍കുട്ടി മുതല്‍ മുടക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ എല്ലാ കാര്യങ്ങളും ഉള്‍ക്കൊളളിച്ചുള്ള ഒരു സോഫ്റ്റ്വെയറും ഈ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വരുമാനം 80 കോടി രൂപയാകുമെന്നാണ് കരുതുന്നതെന്നും കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+