കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
കണ്ണൂര്‍: തലശേരിക്കടുത്ത് കിഴക്കന്‍ പള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പറമ്പിലാങ്കണ്ടി വീട്ടില്‍ രാജീവിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളൂര്‍ സ്പിന്നിംഗ് മില്‍ ജീവനക്കാരനായ രാജീവിന് ഒക്ടോബര്‍ 20 വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ജോലി കഴിഞ്ഞു മടങ്ങി വരുമ്പോഴാണ് വെട്ടേറ്റത്.
ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നു കരുതുന്നു. ബുധനാഴ്ച രാത്രി പാനൂര്‍ കവിയൂരില്‍ ശാഖ കഴിഞ്ഞു പോവുകയായിരുന്ന രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിയിരുന്നു.












Click it and Unblock the Notifications