കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് പരിശീലന പരിപാടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് സാങ്കേതിക മാര്‍ഗങ്ങള്‍ എങ്ങിനെ ഉപയോഗപ്രദമാക്കാമെന്ന വിഷയത്തെക്കുറിച്ച് മൂന്നു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും ബാംഗ്ലൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ സോഷ്യന്‍ ഇന്‍സ്റിറ്റ്യൂട്ടും സംയുക്തമായാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 മത്സ്യബന്ധനത്തൊഴിലാളികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും.

മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് അവരുടെ ഉപജീവന മാര്‍ഗത്തെ നേരിട്ടു സഹായിക്കുന്ന സാങ്കേതിക മാര്‍ഗങ്ങളാണ് നല്ലതെന്ന് സൗത്ത് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഫിഷര്‍മെന്‍ സൊസൈറ്റീസ് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സതീഷ് ബാബു പറഞ്ഞു. മരം കൊണ്ടുണ്ടാക്കിയ ബോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്ന ഒരു മത്സ്യതൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഒരു കൊടുങ്കാറ്റു വരുന്നുണ്ടെന്നറിയുന്നത് ജീവന്‍ തന്നെ രക്ഷിക്കാന്‍ സഹായിക്കും. മത്സ്യബന്ധനം നടത്തുന്നവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനാണ് പരിശീലന പരിപാടി നടത്തുന്നതെന്നും സതീഷ് പറഞ്ഞു.

കൂടുതല്‍ മത്സ്യം എവിടെയുണ്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണവും മൊബൈല്‍ ഫോണ്‍, ഹാന്റ് റേഡിയോ തുടങ്ങിയവയും പരിശീലനപരിപാടിയില്‍ പരിചയപ്പെടുത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X