കണിച്ചുകുളങ്ങര: അഞ്ച് പ്രതികളുടെ റിമാന്‍ഡ് നീട്ടി
ആലപ്പുഴ: കണിച്ചുകുളങ്ങര കൊലപാതകക്കേസിലെ അഞ്ച് പ്രതികളുടെ റിമാന്‍ഡ് ജില്ലാ ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നവംബര്‍ രണ്ടുവരെ നീട്ടി.
കേസിലുള്‍പ്പെട്ട ഉണ്ണി, അജിത്, മൃഗം സാജു, ഉണ്ണിക്കൃഷ്ണന്‍, ഷിബി എന്നിവരുടെ റിമാന്‍ഡാണ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. ശ്രീരാജ് നീട്ടിയത്. ഒക്ടോബര്‍ 20 വ്യാഴാഴ്ച റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.
കേസിലുള്‍പ്പെട്ട ഹിമാലയ എംഡിമാരില്‍ ഒരാളായ ബിനീഷിനെ പൊള്ളാച്ചിയില്‍ നിന്ന് പൊലീസ് അറസ്റ് ചെയ്തിരുന്നു. മറ്റൊരു എംഡിയായ സജിതും സഹായിയായ ഊട്ടിക്കണ്ണനും ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് ദില്ലിയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications