ഐസ്ക്രീം കേസ്: അജിതയുടെ ഹര്‍ജി തള്ളി
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ അന്വേഷി പ്രസിഡന്‍റ് കെ. അജിത നല്‍കിയ റിവിഷന്‍ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി. പെണ്‍വാണിഭ കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്.
ഇതേ ആവശ്യമുന്നയിച്ചുള്ള ഹര്‍ജി കീഴ്കോടതിയുടെ പരിഗണയിലുള്ളതിനാല്‍ ഈ കേസ് നിലനില്‍ക്കുന്നതല്ലെന്ന് ജഡ്ജി തോമസ് പി ജോസ് പറഞ്ഞു.
കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇപ്പോള്‍ ഐസ്ക്രീം കേസ് കൈകാര്യം ചെയ്യുന്നത്.












Click it and Unblock the Notifications