കൊല്ലത്ത് എന്‍ജിഒ അസോസിയേഷനുകള്‍ തമ്മില്‍ സംഘര്‍ഷം
കൊല്ലം: എന്‍ജിഒ അസോസിയേഷന്റെ കൊല്ലം ജില്ലാ ഓഫീസില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. ജില്ലാ കമ്മിറ്റി ഓഫീസിനെച്ചൊല്ലി മാങ്ങാട് രാജേന്ദ്രന്‍ - കമ്പറ നാരായണന്‍ വിഭാഗങ്ങള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതെത്തുടര്‍ന്ന് ആര്‍ഡിഒ തുളസീദാസ് ഓഫീസ് സീല്‍ ചെയ്തു.
മാങ്ങാട് രാജേന്ദ്രന്റെ അനുകൂലികള്‍ ജില്ലാ കമ്മിറ്റി യോഗം കൂടുന്നത് തടയാന്‍ കമ്പറ വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് സോമന്‍പിള്ള അടക്കം പത്തോളം പേര്‍ യോഗത്തിനെത്തിയവരെ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍മുണ്ടായത്. തുടര്‍ന്ന് സംഘര്‍ഷമറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍ഡിഒ ഓഫീസ് സീല്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
സംഭവസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രാണവിധേയമാണ്.












Click it and Unblock the Notifications