കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് നഗരസഭ പിരിച്ചുവിടണമെന്ന ഹര്‍ജി കോടതി തള്ളി

  • By Staff
Google Oneindia Malayalam News

കൊച്ചി: പാലക്കാട് നഗരസഭ പിരിച്ചുവിടണമെന്ന് ഹര്‍ജി ഹൈക്കോടതി തള്ളി. കോടതിയെ സമീപിക്കേണ്ടത് കൗണ്‍സിലര്‍മാരാണെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു.

പാലക്കാട്ടെ ഒരു സാമൂഹ്യ സംഘടനയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത പാലക്കാട് നഗരസഭയിലെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ആരും മത്സരിച്ചിരുന്നില്ല. ഇത് ഭരണസ്തംഭനമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 17 സീറ്റും യുഡിഎഫ്, എല്‍ഡിഎഫ് കക്ഷികള്‍ക്ക് 16 സീറ്റു വീതവുമാണ് പാലക്കാട് ലഭിച്ചിരുന്നത്. ഒരു സീറ്റ് ഡിഐസിക്കും ലഭിച്ചു. എന്നാല്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള ചെയര്‍മാന്‍ സ്ഥാനത്തേക്കു നിര്‍ത്താന്‍ ബിജെപിക്ക് ആ വിഭാഗത്തില്‍ പെട്ട സ്ഥാനാര്‍ത്ഥിയില്ലായിരുന്നു. എല്‍ഡിഎഫും യുഡിഎഫും മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

എല്‍ഡിഎഫ് അംഗങ്ങളുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് വൈസ്ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിജെപി അംഗം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X