രാഹുല്‍ ഗാന്ധി കോഴിക്കോടു നിന്നും ചെന്നൈയിലേക്ക് തിരിച്ചു
കോഴിക്കോട്: കര്‍ണാടകയിലെ ധര്‍മശാലയില്‍ നിന്നും കോഴിക്കോടെത്തിയ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഒക്ടോബര്‍ 20 വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ചെന്നൈയിലേക്കു പോയി.
സ്വകാര്യസന്ദര്‍ശനത്തിനായി ധര്‍മശാലയില്‍ എത്തിയ രാഹുല്‍ അവിടെ നിന്നും കാര്‍മാര്‍ഗം ബുധനാഴ്ച രാത്രി 11.30നാണ് കോഴിക്കോട് എത്തിയത്. ഇവിടെയടുത്തൊരു റിസോര്‍ട്ടിലാണ് അദ്ദേഹം രാത്രി താമസിച്ചത്.
രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലും നഗരത്തിലും കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.












Click it and Unblock the Notifications