കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ 1200 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കും

  • By Staff
Google Oneindia Malayalam News

ശബരിമല: മണ്ഡല, മകരവിളക്ക് കാലത്ത് പമ്പയിലും സന്നിധാനത്തുമായി 1200 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍ അറിയിച്ചു.

തീര്‍ഥാടന കാലത്ത് ശബരിമലയില്‍ ആരോഗ്യ വകുപ്പ് വിവിധ സൗകര്യങ്ങളൊരുക്കും. 78.18 ലക്ഷം ചെലവിലാണ് ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബര്‍ 20 വ്യാഴാഴ്ച ശബരിമലയില്‍ നടന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

പമ്പയിലും സന്നിധാനത്തിനുമിടയിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ പാര്‍ലറുകള്‍ ആരംഭിക്കും. നാല് മൊബൈല്‍ ഡിസ്പെന്‍സറികള്‍ ശബരിമലയില്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടനം തുടങ്ങുന്നതിനു മുമ്പായി പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒഴിഞ്ഞു കിടക്കുന്ന എല്ലാം തസ്തികകളും നികത്തുമെന്ന് മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X