Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് തെരുവുകുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു

അങ്കമാലി: സംസ്ഥാനത്ത് നൂറുകണക്കിന് തെരുവുകുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.

റെയില്‍വേ സ്റേഷനുകളിലും തെരുവോരങ്ങളിലുമുളള കുട്ടികളാണ് കൂടുതലായും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. അങ്കമാലി, തൃശൂര്‍, ആലുവ റെയില്‍വേ സ്റേഷനുകളില്‍ മാത്രം ഇത്തരത്തിലുള്ള 30ഓളം കുട്ടികളുണ്ട്. തീവണ്ടികളില്‍ പാട്ടുപാടിയും ഭിക്ഷ യാചിച്ചും മറ്റുമാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്.

അങ്കമാലി റെയില്‍വേ സ്റേഷനില്‍ കണ്ടെത്തിയ ഇത്തരത്തിലുള്ള 16 വയസുകാരിയായ പെണ്‍കുട്ടിക്ക് ഒരു കുഞ്ഞുണ്ട്. ഈ പെണ്‍കുട്ടിയെ ഒരു ഏജന്റ് തമിഴ്നാട്ടില്‍ നിന്നും ടൈല്‍ ഫാക്ടറിയില്‍ ജോലിക്കെന്നു പറഞ്ഞു കൊണ്ടുവന്നതാണ്. പിന്നീട് മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. അയാള്‍ ഈ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു. ഇപ്പോള്‍ തീവണ്ടികളില്‍ ഭിക്ഷ യാചിച്ചാണ് ഈ കുട്ടി ജീവിക്കുന്നത്.

ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളില്‍ പലര്‍ക്കും പലവിധ രോഗങ്ങളുണ്ട്. പലപ്പോഴും കളവും പോക്കറ്റടിയും നടത്തുന്ന കുട്ടികളില്‍ പലരും മയക്കുമരുന്നിന് അടിമകളുമാണ്.

കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന പല സാമൂഹിക സംഘടനകളും ഈ പ്രശ്നം അവഗണിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+