രാജന്‍ കേസ് പ്രതികളെ ശിക്ഷിക്കേണ്ടിയിരുന്നു: വി.എസ്
കൊച്ചി: അടിയന്തിരാവസ്ഥക്കാലത്ത് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥി രാജനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളേയും ശിക്ഷിച്ചിരുന്നെങ്കില്‍ വീണ്ടും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതനാന്ദന്‍ പറഞ്ഞു.
നൈതികസംവാദം ത്രൈമാസിക പുറത്തിറക്കുന്ന ജസ്റിസ് സുബ്രഹ്മണ്യന്‍ പോറ്റിയെക്കുറിച്ചുളള പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 186 കസ്റഡി മരണങ്ങള്‍ നടന്നുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് അതിലും അധികമാണ്.
അടിയന്തിരാവസ്ഥയെക്കുറിച്ച് ഇന്ദിരാഗാന്ധി കുറ്റസമ്മതം നടത്തി. എന്നാല്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തിരാവസ്ഥയെ ന്യായീകരിക്കുകയാണെന്ന് വി. എസ് പറഞ്ഞു.












Click it and Unblock the Notifications