വി.എസ്.അച്യുതാനന്ദന് 82
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ഇന്ന് 82 വയസ് പൂര്‍ത്തിയാകുന്നു. പ്രത്യേക ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാള്‍ കടന്നുപോകുന്നത്.
ഒക്ടോബര്‍ 19 ബുധനാഴ്ച കൊച്ചിയിലെത്തിയ വി.എസ് വ്യാഴാഴ്ച ചില പരിപാടികളില്‍ പങ്കെടുത്തു. രാവിലെ 10.30ന് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ നൈതികസംവാദം എന്ന പ്രസിദ്ധീകരണത്തിന്റെ ജസ്റിസ് സുബ്രഹ്മണ്യന്‍ പോറ്റിയെ കുറിച്ചുള്ള പ്രത്യേക പതിപ്പിന്റെ പ്രകാശനചടങ്ങില്‍ പങ്കെടുത്തു.
അദ്ദേഹത്തിനായി പിറന്നാള്‍ സദ്യയൊന്നും ഒരുക്കിയിരുന്നില്ല. എറണാകുളം ഗസ്റ് ഹൗസില്‍ നിന്നായിരുന്നു ഉച്ചഭക്ഷണം.












Click it and Unblock the Notifications