Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാക്കില്‍ 26 പേരെ തീവ്രവാദികള്‍ വധിച്ചു

ബാഗ്ദാദ്: സദ്ദാം ഹുസൈന്റെ വിചാരണ തുടങ്ങിയ ഒക്ടോബര്‍ 19 ബുധനാഴ്ച ആറ് ഷിയാകളുള്‍പ്പെടെ 26 പേരെ സുന്നി നേതൃത്വത്തിലുള്ള തീവ്രവാദികള്‍ കൊലപ്പെടുത്തി.

ഒരു ഫാക്ടറിയില്‍ വച്ച് ആറ് ഷിയാകളെ തിരഞ്ഞുപിടിച്ച് മറ്റ് തൊഴിലാളികളുടെ മുന്നില്‍ വച്ച് വെടിവച്ചുകൊല്ലുകയായിരുന്നു. മറ്റ് രണ്ട് ആക്രമണങ്ങളില്‍ ആറ് നാട്ടുകാര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദിന് വടക്കായുള്ള സമാരയിലെ ഇവരുടെ വീടുകള്‍ക്കു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. അബു ഗ്രാബിബില്‍ മൂന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരെയും വെടിവച്ചുകൊന്നു.

പടിഞ്ഞാറന്‍ ബാഗ്ദാദില്‍ ഒരു പൊലീസ് ചെക്പോയിന്റിനു നേരെ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരിക്കേറ്റു. ബാഗ്ദാില്‍ വിവിധ സംഭവങ്ങളിലായി മറ്റു മൂന്നു പേരും കൊല ചെയ്യപ്പെട്ടു.

ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയന്റെ ബാഗ്ദാദ് കറസ്പോണ്ടന്റായ റോറി കരോളിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഐറിഷ് പൗരനാണ് റോറി കരോള്‍.

ബുധനാഴ്ച ബാഗ്ദാദ് സ്ക്വയറിലെ പ്രശസ്തമായ സ്മാരകത്തില്‍ ബോംബ് സ്ഫോടനമുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+