ബീഹാറിലെ നാല് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി
ഗയ: ബീഹാറിലെ ഗയയിലെ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21 വെള്ളിയാഴ്ച വോട്ടെടുപ്പ് തുടങ്ങി. കനത്ത സുരക്ഷാ സന്നാഹങ്ങളുടെ മധ്യേ വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ നാല് വ്യോമസേനാ ഹെലികോപ്റ്ററുകള്‍ റോന്തു ചുറ്റുന്നുണ്ട്.
വീണ്ടും വോട്ടെടുപ്പു നടക്കുന്ന 1005 പോളിംഗ് സ്റേഷനുകളിലായി 6000 കേന്ദ്ര പാരാമിലിട്ടറി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ അതിര്‍ത്തി രക്ഷാസേനയും ഐടിബിപി, സിആര്‍പിഎഫ് ഉദ്യോഗസ്ഥരും കാവലുണ്ട്.
ഒക്ടോബര്‍ 18നാണ് ഇവിടെ ആദ്യം വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും ആവശ്യമായ സുരക്ഷാസന്നാഹങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടെടുപ്പ് 21ലേക്ക് മാററുകയായിരുന്നു.
നക്സലുകള്‍ ഏറെയുളള ഈ പ്രദേശത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ നക്സലുകള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.
നാല് മണ്ഡലങ്ങളിലുമായി 43 സ്ഥാനാര്‍ത്ഥികളാണ് ഗയയില്‍ ജനവിധി തേടുന്നത്.












Click it and Unblock the Notifications