ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഒക്ടോബര്‍ 21 വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും ഒരു ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരനും കൊല്ലപ്പെട്ടു.
ബനിലാലിലെ പന്‍ജോഷില്‍ സൈനികരുമായുണ്ടായ മൂന്നുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. അബ്ദുള്‍ ഹമീദ് എന്ന ഇയാള്‍ ഹിസ്ബുളിന്റെ കമാന്‍ഡറാണ്. ഈ ഏറ്റുമുട്ടലിലാണ് സൈനികനും മരിച്ചത്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും സ്ഫോടകവസ്തുക്കളും എകെ റൈഫിളുള്‍പ്പെടെയുളള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഭീകരര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ഇതിനിടെ ഉദംപൂരിലെ ധര്‍മാരിയില്‍ നിന്നും ഒരു പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 10 സ്ഫോടകവസ്തുക്കള്‍ സൈനികര്‍ കണ്ടെടുത്തു.












Click it and Unblock the Notifications