അതിര്‍ത്തി: പാക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് പ്രണബ്
ദില്ലി: കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തി തുറക്കുന്നതു സംബന്ധിച്ച് പാകിസ്ഥാനില്‍ നിന്നും നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.
നാവിക സേനാ കമാന്‍ഡര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കവെ അതിര്‍ത്തി തുറന്ന് ഇതുരാജ്യക്കാര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും സഞ്ചാരസ്വാതന്ത്യ്രം നല്‍കണമെന്ന പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ച് യാതൊരു ഔദ്യോഗിക നിര്‍ദേശങ്ങളും ഇസ്ലാമാബാദില്‍ നിന്ന് ലഭിച്ചിട്ടില്ല. ഔദ്യോഗിക നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടിയെടുക്കാനാവൂ.
സാങ്കേതികവിദ്യാ കൈമാറ്റത്തിനു കീഴില്‍ ഫ്രാന്‍സില്‍ നിന്നും ആറ് മുങ്ങിക്കപ്പലുകള്‍ വാങ്ങാനുളള നീക്കത്തെ സംബന്ധിച്ച് ഭാവിയില്‍ ഇത്തരം കപ്പലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള വഴി തുറക്കുന്നതോടെ രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
നാവികസേനയിലെ മുങ്ങിക്കപ്പലുകളുടെ എണ്ണം 24ആയി വര്‍ദ്ധിക്കുമെന്നും കൂടുതല്‍ മുങ്ങിക്കപ്പലുകള്‍ വാങ്ങാനുള്ള തീരുമാനം അനുയോജ്യമായ സമയത്ത് എടുക്കുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.












Click it and Unblock the Notifications