Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്ടോ.27ന് മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും

ദില്ലി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് ഒക്ടോബര്‍ 27ന് രാജി വച്ചേക്കും. കോണ്‍ഗ്രസുമായുള്ള ധാരണ പ്രകാരം മുഖ്യമന്ത്രി സ്ഥാനം കൈമാറുന്നതിന്റെ ഭാഗമായാണ് രാജി.

മുഫ്തി സ്ഥാനമൊഴിഞ്ഞതിനു ശേഷം നവംബര്‍ രണ്ട് കോണ്‍ഗ്രസ് നേതാവും കേന്ദ്ര നഗരവികസന മന്ത്രിയുമായ ഗുലാംനബി ആസാദ് മുഖ്യമന്ത്രി പദമേറ്റെടുക്കും.

മുഖ്യമന്ത്രി പദം പങ്കുവയ്ക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീരില്‍ കോണ്‍ഗ്രസും മുഫ്തി മുഹമ്മദ് സെയ്ദിന്റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. 2002 നവംബര്‍ രണ്ടിനാണ് മുഫ്തി അധികാരമേറ്റത്. ആദ്യത്തെ രണ്ട് വര്‍ഷം പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിക്കും പിന്നീട് മൂന്നു വര്‍ഷം കോണ്‍ഗ്രസിനും മുഖ്യമന്ത്രി പദം കൈയില്‍ വയ്ക്കാമെന്നായിരുന്നു ധാരണ.

അതേ സമയം കോണ്‍ഗ്രസിനു വേണ്ടി മുഫ്തി സ്ഥാനമൊഴിയണോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. മുഫ്തി മുഖ്യമന്ത്രി സ്ഥാനത്തു തുടരണമെന്ന് സൂചന നല്‍കിയ കോണ്‍ഗ്രസ് തന്നെ അടുത്ത മൂന്ന് വര്‍ഷത്തേക്കു മുഖ്യമന്ത്രി പദമേറ്റെടുക്കുമെന്നും സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് മുഫ്തി ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+