Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് നിര്‍വാഹക സമിതി യോഗം വെള്ളിയാഴ്ച തുടങ്ങും

ചിത്രകൂടം: ആര്‍എസ്എസിന്റെ മൂന്നുദിവസത്തെ നിര്‍വാഹക സമിതി യോഗം ഒക്ടോബര്‍ 21 വെള്ളിയാഴ്ച ചിത്രകൂടത്തില്‍ തുടങ്ങും. പാര്‍ട്ടിയിലെ ഉള്‍പ്പോരുകളുടെ പശ്ചാത്തലത്തില്‍ യോഗത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

ആര്‍എസ്എസിനും ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനിക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ബിജെപിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആര്‍എസ്എസ് ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് അദ്വാനി ചെന്നൈയില്‍ വച്ചു നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

അദ്വാനിയെ യോഗത്തിനു ക്ഷണിച്ചിട്ടില്ലെന്നത് അദ്ദേഹത്തെ ഒതുക്കാനുള്ള നീക്കങ്ങള്‍ ആര്‍എസ്എസ് തുടങ്ങിക്കഴിഞ്ഞുവെന്നാണ് വ്യക്തമാക്കുന്നത്. മറ്റ് ബിജെപി നേതാക്കള്‍ ആര്‍എസ്എസിന്റെ വഴിയേ തന്നെ വരുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളും ആര്‍എസ്എസ് യോഗത്തിലുണ്ടായേക്കും. ആര്‍എസ്എസ് ആഭിമുഖ്യമുള്ള ബിജെപി നേതാക്കളായ സഞ്ജയ് ജോഷി, ബാല്‍ ആപ്തേ തുടങ്ങിയ നേതാക്കളായിരിക്കും ബിജെപിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുക.

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും. അതിര്‍ത്തി ഭീകരത തടയാന്‍ യുപിഎ സര്‍ക്കാര്‍ ഗൗരവമായ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്ന ആരോപണമായിരിക്കും മുഖ്യചര്‍ച്ചാ വിഷയം. ന്യൂനപക്ഷ വിഭാഗങ്ങളോടുളള യുപിഎ നയങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും.

തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കുന്നതിന് ആര്‍എസ്എസ് നേതാവ് സുരേഷ് സോണി തടസം നില്‍ക്കുന്നുവെന്ന് ആരോപണമുന്നയിച്ച് ഉമാഭാരതി എഴുതിയ കത്തും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+