ആര്‍എസ്എസ് ദേശീയ നിര്‍വാഹക സമിതി യോഗം തുടങ്ങി
ചിത്രകൂടം: ആര്‍എസ്എസ് ദേശീയ നിര്‍വാഹക സമിതി യോഗം ചിത്രകൂടത്തില്‍ ഒക്ടോബര്‍ 21 വെള്ളിയാഴ്ച തുടങ്ങി. അന്തരിച്ച ദേശീയ നേതാക്കളോടും സംഘ് നേതാക്കളോടുമുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് യോഗനടപടികള്‍ ആരംഭിച്ചത്.
രാജ്യം നേരിടുന്ന പ്രശ്നങ്ങളും ഇപ്പോഴത്തെ സ്ഥിതിഗതികളുമായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. 13 ഘട്ടങ്ങളായി നടക്കുന്ന യോഗത്തില്‍ വടക്കുകിഴക്കന്‍ മേഖലയിലെ പ്രശ്നങ്ങള്‍, പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികള്‍, കശ്മീര്‍ പ്രശ്നത്തില്‍ സ്വീകരിക്കുന്ന നടപടികള്‍, വംശീയലഹള തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. ആര്‍എസ്എസ് നേതാവ് സുദര്‍ശനടക്കം 305ഓളം പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിഗതികളുള്‍പ്പെടെ വിവിധ വിഷയങ്ങളെപ്പറ്റി മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന യോഗം ചര്‍ച്ച ചെയ്യുമെന്ന് സംഘ് കാര്യവാഹക് മോഹന്‍ ഭഗത് തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
യോഗം രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്ന് ആര്‍എസ്എസ് വക്താവ് റാാം മാധവ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആര്‍എസ്എസ്-ബിജെപി ബന്ധത്തെക്കുറിച്ചുള്ള അനൗപചാരിക ചര്‍ച്ച ഉണ്ടാകുമെന്നാണ് കരുതുന്നത്. യുപിഎ സര്‍ക്കാരിനെ കഴിഞ്ഞ ദിവസം നിശിതമായി വിമര്‍ശിച്ച റാം മാധവ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം സൂക്ഷ്മമായി വിലയിരുത്തുമെന്നും പറഞ്ഞിരുന്നു.












Click it and Unblock the Notifications