മധ്യപ്രദേശ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് താന്‍ കാരണം: ഉമാഭാരതി
ഭോപ്പാല്‍: മധ്യപ്രദേശിലെ ബാബുലാല്‍ ഗൗര്‍ സര്‍ക്കാര്‍ നിലനില്‍ക്കുന്നത് തന്റ ഇടപെടല്‍ കാരണമാണെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. ഗൗറിനെതിരായ തന്റെ അനുകൂലികളുടെ പ്രതിഷേധം സര്‍ക്കാരിനെ നിലത്തിറക്കാന്‍ വഴി വയ്ക്കുമായിരുന്നെന്ന് അവര്‍ പറഞ്ഞു.
താന്‍ എംഎല്‍എമാരെ തടഞ്ഞില്ലായിരുന്നെങ്കില്‍ അവര്‍ ഗവര്‍ണറെ കാണുകയും സര്‍ക്കാരിനെ താഴെയിടുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ തന്റെ സന്തതിയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ താഴെയിടാന്‍ താനാഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
മധ്യപ്രദേശിലെ നിരവധി എംഎല്‍എമാര്‍ ഉമാഭാരതിയെ പിന്തുണക്കുകയും വീണ്ടും നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ന്ന് പുതിയ നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യമുന്നയിക്കുയും ചെയ്തിരുന്നു.
ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിനുളള പ്രചരണത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന ഉമാ ഭാരതി ഒക്ടോബര്‍ 22 ശനിയാഴ്ച ബഗുസറായിയിലെ ബാഖാരിയില്‍ നടക്കുന്ന ഒരു പൊതുചടങ്ങില്‍ പങ്കെടുക്കും.












Click it and Unblock the Notifications