ഉമയെ പിന്തുണക്കുന്ന എംഎല്‍മാര്‍ക്ക് ഭീഷണി: പ്രഹ്ലാദ് പട്ടേല്‍
മോണേറ: ഉമാ ഭാരതിയെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ഇതുസംബന്ധിച്ച് ലഭിച്ച ഉറപ്പില്‍ തൃപ്തരാണെന്ന് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു. ഉമയെ പിന്തുണക്കുന്ന എംഎല്‍എമാര്‍ക്ക് ഭീഷണിയുണ്ടെന്നും അവര്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ.അദ്വാനി തങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ഉറപ്പെന്താണെന്ന് വെളിപ്പെടുത്തുന്നില്ല. എന്നാല്‍ തങ്ങള്‍ ഇതില്‍ തൃപ്തരാണ്. ഉമയെ പിന്തുണക്കുന്ന എംഎല്‍എമാരുടെ ഫോണ്‍ കോളുകള്‍ ചോരുന്നുണ്ട്. എംഎല്‍എമാര്‍ക്ക് ഭീഷണിയുണ്ട്. ഇവര്‍ നിരീക്ഷണത്തിലുമാണ്. അതുകൊണ്ടു തന്നെ അവര്‍ ഭയപ്പെട്ടിരിക്കുകയുമാണ്.
ഉമയെ പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം പറയാന്‍ വിസമ്മതിച്ച പട്ടേല്‍ ഈ അവസരത്തില്‍ ഇതു വെളിപ്പെടുത്തുന്നത് ശരിയല്ലെന്ന് പറഞ്ഞു. ഉമയുടെ അടുത്ത അനുയായിയായിയാണ് പട്ടേല്‍.












Click it and Unblock the Notifications