ഉത്തരാഞ്ചല്‍ ഉമാഭാരതിക്കെതിരെ അന്വേഷണത്തിന്
ഡെറാഡൂണ്‍: വനംവകുപ്പിന്റെ അനുമതി കൂടാതെ കേദാര്‍നാദ് വന്യജീവി സങ്കേതത്തില്‍ ഹെലികോപ്റ്റര്‍ ഇറക്കിയതിന് ബിജെപി നേതാവ് ഉമാഭാരതിയ്ക്കെതിരെ ഉത്തരാഞ്ചല്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഒക്ടോബര്‍ പത്തിന് ഉമ സഞ്ചരിച്ചിരുുന്ന ഹെലികോപ്റ്റര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഉമയ്ക്കെതിരായ ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
കുറ്റം തെളിഞ്ഞാല്‍ ഉമയ്ക്ക് മൂന്ന് വര്‍ഷം വരെ കഠിനതടവ് ശിക്ഷയായി ലഭിച്ചേക്കാമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications