പേരാമ്പ്രയില്‍ രണ്ട് ബിജെപിക്കാര്‍ക്ക് വെട്ടേറ്റു
കോഴിക്കോട്: പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന തിരഞ്ഞെടുപ്പിനോട്അനുബന്ധിച്ച് സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകരായ ഷിബു ജോര്‍ജ്, ഷിബു എന്നിവര്‍ക്ക് വെട്ടേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാമ്പ്രയില്‍ രണ്ടു ദിവസമായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഒക്ടോബര്‍ 21 വെളളിയാഴ്ച പുലര്‍ച്ചെ ഒരു സിപിഎം പ്രവര്‍ത്തകന്റെ കടക്കു നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ച് വെളളിയാഴ്ച ഉച്ചവരെ പേരാമ്പ്രയില്‍ ഹര്‍ത്താലിന് സിപിഎം ആഹ്വാനം നല്‍കിയിരുന്നു.
പേരാമ്പ്ര ഹയര്‍സെക്കന്ററി സ്കൂളില്‍ ഒക്ടോബര്‍ 18 ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് സ്കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട കുട്ടി എബിവിപിയില്‍ ചേര്‍ന്നതോടെ സിപിഎം-ആര്‍എസ്എസ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.












Click it and Unblock the Notifications