Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനപക്ഷ നിലപാട് സ്വീകരിക്കും: സി.കെ.പത്മനാഭന്‍

പാലക്കാട്: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ജനപക്ഷ നിലപാട് സ്വീകരിക്കുമെന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്‍ പറഞ്ഞു. പാലക്കാട് നടന്ന ബിജെപിസംസ്ഥാനസമിതി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതിരഞ്ഞെടുപ്പിന് വന്‍ രാഷ്ട്രീയ പ്രാധാന്യമാണ് ബിജെപി നല്‍കുന്നത്. കഴിഞ്ഞ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ നിന്നും ഏറെ വ്യത്യാസം ഇത്തവണയുണ്ട്. വ്യക്തമായ ദിശാബോധമില്ലാത്ത രണ്ട് മുന്നണികളാണ് കേന്ദ്രം ഭരിക്കുന്നത്. ഇതിനെതിരെയാണ് ബിജെപി രംഗത്ത് വരുന്നത്.

തിരഞ്ഞെടുപ്പ് വന്നതിന് ശേഷം മാത്രം വികസനം പറയുന്നത് ശരിയല്ല. കേരളം ഉണ്ടായതിന് ശേഷം രണ്ടു മുന്നണികളും മാറി മാറി സംസ്ഥാനം ഭരിച്ചു. കേരളം പിന്നോട്ട് പോയതിന് കാരണം രണ്ടു മുന്നണികളുടെയും പ്രവര്‍ത്തന ഫലമാണ്. അവര്‍ പരസ്പരം കുറ്റം പറയുന്നത് ശരിയല്ല.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍നേട്ടമുണ്ടാക്കിയെന്ന് യോഗം വിലയിരുത്തിയതായും ഉപതിരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തതായും പത്മനാഭന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+