ബിജെപി സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി
പാലക്കാട്: ബിജെപി സംസ്ഥാന കമ്മിറ്റി യോഗം ഒക്ടോബര്‍ 21 വെള്ളിയാഴ്ച പട്ടാമ്പിയില്‍ തുടങ്ങി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എല്‍.ഗണേശ് യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള, തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി സി.കെ. പത്മനാഭന്‍, ഒ.രാജഗോപാല്‍, പി.പി.മുകുന്ദന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications