പേരാമ്പ്രയില്‍ ബോംബേറ്, ഉച്ചവരെ ഹര്‍ത്താല്‍
കോഴിക്കോട്: സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടു ദിവസമായി സംഘര്‍ഷം നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ ഒക്ടോബര്‍ 21 വെളളിയാഴ്ച പുലര്‍ച്ചെ ഒരു സിപിഎം പ്രവര്‍ത്തകന്റെ കടക്കു നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ച് വെളളിയാഴ്ച ഉച്ചവരെ പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
പേരാമ്പ്ര ഹയര്‍സെക്കന്ററി സ്കൂളില്‍ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് സ്കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട കുട്ടി എബിവിപിയില്‍ ചേര്‍ന്നതോടെയാണ് പ്രശ്നങ്ങളുണ്ടായത്. ഇതെത്തുടര്‍ന്ന് എംഎസ്എഫ്, എസ്എഫ്ഐ വിഭാഗങ്ങള്‍ റീപോളിംഗ് ആവശ്യപ്പെട്ട് സമരം പ്രഖ്യപിച്ചു. തുടര്‍ന്ന് ആര്‍എസ്എസ്, എംഎസ്, എഫ്, എസ്എഫ്ഐ വിഭാഗങ്ങള്‍ തമ്മില്‍ അടിപിടിയുണ്ടാവുകയും ചെയ്തു. ഇതെത്തുടര്‍ന്ന് എസ്എഫ്ഐക്കാരും സിപിഎംകാരും ടൗണില്‍ നടത്തിയ പ്രകടനങ്ങള്‍ക്കു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായി പറയപ്പെടുന്നുണ്ട്.
ഇതെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം സ്ഥലത്തെ രണ്ടു കടകള്‍ക്ക് തീവച്ചിരുന്നു.












Click it and Unblock the Notifications