വി.എസിനെതിരായ പരാമര്‍ശം പാര്‍ട്ടിയുടെ അഭിപ്രായമല്ല: മുരളി
തൃശൂര്‍: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ ഡിഐസി മുഖ പത്രമായ ചേതനയില്‍ വന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
മതേതര-ജനാധിപത്യ രാഷ്ട്രീയ കൂട്ടുകെട്ടിനുള്ള സാഹചര്യമില്ലാതാക്കുന്ന തരത്തിലുള്ള ലേഖനങ്ങള്‍ മേലില്‍ പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ. രാജനാണ് മുന്‍പ് ചേതന നടത്തിയിരുന്നത്. അത് ഡിഐസി ഏറ്റെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ വിവാദത്തിന്റെ ആവശ്യമില്ല--മുരളി വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ ഡിഐസി എല്ലായിടത്തും എല്‍ഡിഎഫുമായി ധാരണയുണ്ടാക്കിയിരുന്നെങ്കില്‍ യുഡിഎഫിന്റെ പൊടി പോലും കാണാനുണ്ടാവില്ലായിരുന്നു. ഉമ്മന്‍ചാണ്ടി ഭരണത്തിന്‍ കീഴില്‍ കള്ളനെയല്ല, പൊലീസിനെയാണ് ഭയക്കേണ്ടതെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications