ആദ്യ ഹജ് വിമാനം ഡിസംബര്‍ മൂന്നിന്
കോഴിക്കോട്: കേരളത്തില്‍ നിന്ന് ഹജ് തീര്‍ഥാടനത്തിനായി പോകുന്നവര്‍ക്കായുള്ള വിമാന സര്‍വീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഡിസംബര്‍ മൂന്നിന് ആരംഭിക്കും. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഹജ് വിമാനം കൂടിയാണിത്.
ഡിസംബറില്‍ 18 ഹജ് വിമാന സര്‍വീസുകളാണ് നടത്തുക. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്കായാണ് വിമാനസര്‍വീസ് നടത്തുന്നത്. അവസാനത്തെ സര്‍വീസ് ഡിസംബര്‍ 21നാണ്.
എയര്‍ ഇന്ത്യയുടെ ജംബോ ജറ്റ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. 465 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. മദീന വഴിയായിരിക്കും ഹജ് വിമാനങ്ങളുടെ യാത്ര. തിരികെയുള്ള യാത്ര ജിദ്ദ വഴിയും.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10595 പേര്‍ക്കാണ് ഹജ് വിമാനത്തില്‍ മെക്കയിലേക്ക് പോകാന്‍ അവസരം ലഭിക്കുന്നത്. കേരളത്തില്‍ 12977 പേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications