Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനിയന്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന്

കൊച്ചി: ഇറാനിയന്‍ വിമാനമായ മഹാന്‍ എയര്‍ലൈന്‍സ് ഡിസംബര്‍ മുതല്‍ നെടുമ്പാശേരിയിലേക്ക് സര്‍വീസ് ആരംഭിക്കും. സിയാല്‍ ഡയറക്ടര്‍ വി.ജെ കുര്യന്‍ അറിയിച്ചതാണ് ഇക്കാര്യം.

ഇറാനിലെ സ്വകാര്യവിമാനക്കമ്പനിയായ മഹാന്‍ എയര്‍വെയ്സ് നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തുന്ന 16-ാമത്തെ വിമാനക്കമ്പനിയാണ് .കൊച്ചി-ടെഹ്റാന്‍ റൂട്ടില്‍ മൂന്ന് സര്‍വീസുകളായിരിക്കും തുടക്കത്തില്‍ നടത്തുക. ഡിസംബറിലാണ് സര്‍വീസ് ആരംഭിക്കുന്നത്. തീയതി തീരുമാനിച്ചിട്ടില്ല.

ഇപ്പോള്‍ 15 വിമാനക്കമ്പനികള്‍ നെടുമ്പാശേരിയിലേക്ക് ആഴ്ചയില്‍ 204 സര്‍വീസുകള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആറു മാസം മുന്‍പ് 170 സര്‍വീസുകളായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ പുതിയ മൂന്ന് വിമാനക്കമ്പനികള്‍ കൂടി നെടുമ്പാശേരിയിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ കമ്പനികള്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബറില്‍ നെടുമ്പാശേരിയിലേക്ക് സര്‍വീസ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന മലേഷ്യന്‍ എയര്‍വെയ്സ് തല്‍ക്കാലം സര്‍വീസ് തുടങ്ങുന്നില്ലെന്നും കുര്യന്‍ അറിയിച്ചു.

1998ല്‍ ഒരു പൊതുമേഖലാ സ്ഥാപനമായി പ്രവര്‍ത്തനം തുടങ്ങിയ സിയാലിന്റെ പുതിയ ആഗമനബ്ലോക്ക് അടുത്തിടെയാണ് യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തത്. 1200 യാത്രക്കാരെയും ഏറ്റവും വലിയ വിമാനമായ എയര്‍ബസ് എ-380നേയും ഉള്‍ക്കൊളളാന്‍ കഴിയുന്നതാണ് പുതിയ ബ്ലോക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+