കുറ്റവാളികളായ പൊലീസുകാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: മുരളി
പാലക്കാട്: പൊലീസിലെയും കോണ്‍ഗ്രസിലെയും കുറ്റവാളികളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംരക്ഷിക്കുകയാണെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിയന്തിരാവസ്ഥക്കാലമല്ലായിരുന്നിട്ടുപോലും ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ പൊലീസ് മൂന്നാംമുറ പരീക്ഷിക്കുകയാണ്. ലോക്കപ്പ് കൊലപാതകങ്ങള്‍ക്കും മൂന്നാംമുറകള്‍ക്കും ഉത്തരവാദികളായ പൊലീസുകാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്.
നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണക്കേസിലെ മുഖ്യപ്രതി നെയ്യാറ്റിന്‍കര നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു കോണ്‍ഗ്രസ് നേതാവാണ്. ഡിഐസി രൂപീകരിച്ചപ്പോള്‍ ഡിഐസിയുടെ ജില്ലാ യുവജനവിഭാഗം ജില്ലാ നേതാവായി അയാളെ നിയമിക്കണമെന്നാവശ്യപ്പെടുന്ന ബിഷപ്പ്ഹൗസില്‍ നിന്ന് നല്‍കിയെന്ന് പറയപ്പെടുന്ന ഒരു ശുപാര്‍ശക്കത്തുമായി ഇയാള്‍ തന്നെ വന്നു കണ്ടിരുന്നു. എന്നാല്‍ ബിഷപ്പ് ഹൗസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു ശുപാര്‍ശക്കത്ത് കൊടുത്തയച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. ഇതെത്തുടര്‍ന്ന് ഇയാളെ ഡിഐസിയില്‍ ചേരാനനുവദിച്ചില്ല. ഇയാളെയാണ് നഗരസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ശേഷം മൂന്ന് ലോക്കപ്പ് മരണങ്ങള്‍ നടന്നിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications