കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാട്ട് മോഹന്‍ദാസ് കമ്മിഷണര്‍; പ്രതിപക്ഷം എതിര്‍ത്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറെ തിരഞ്ഞെടുക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ എതിര്‍പ്പ് അവഗണിച്ച് ചീഫ് സെക്രട്ടറി പാലാട്ട് മോഹന്‍ദാസിനെ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇന്‍ഫര്‍മേഷന്‍ കമ്മീഷണറെ നിയമിക്കുന്നതിനായി ഒക്ടോബര്‍ 21 വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി വക്കം പുരുഷോത്തമന്‍, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ എന്നിവരാണ് പങ്കെടുത്തത്. പാലാട്ട് മോഹന്‍ദാസിന്റെ പേര് മുഖ്യമന്ത്രിയാണ് നിര്‍ദ്ദേശിച്ചത്.

ഈ നിര്‍ദേശത്തെ എതിര്‍ത്ത പ്രതിപക്ഷ നേതാവ് മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് ജോസഫിന്റെ പേര് നിര്‍ദേശിച്ചു. പ്രതിപക്ഷനേതാവിന്റെ എതിര്‍പ്പിനെ അവഗണിച്ച് പാലാട്ട് മോഹന്‍ദാസിനെ കമ്മിഷണറായി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇന്‍ഫര്‍മേഷന്‍ കമ്മിഷനിലെ രണ്ട് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരെ നിയമിക്കുന്നതു സംബന്ധിച്ച് തീരുമാനമായില്ല. ഭരണപക്ഷവും പ്രതിപക്ഷവും പല പേരുകളും മുന്നോട്ടുവച്ചിട്ടുണ്ട്.

ഒക്ടോബറില്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് പാലാട്ട് മോഹന്‍ദാസ് വിരമിച്ചതിനു ശേഷമാണ് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായി സ്ഥാനമേല്‍ക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X