കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപ സാധ്യതാ റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതം: പിണറായി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്തെ മൂന്ന് ജയിലുകളില്‍ കലാപത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും പിണറായി ആരോപിച്ചു. ഒക്ടോബര്‍ 21 വെള്ളിയാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് ശരിയല്ല. സാധാരണ നിലയിലുള്ള കര്‍ശന പരിശോധന ജയിലിനുള്ളില്‍ നടക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നത് ശരിയാണോയെന്നറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയിലിനുള്ളില്‍ കടന്ന് അന്വേഷണം നടത്താവുന്നതാണ്.

ജയിലില്‍ ഒരു വിഭാഗത്തിന് പ്രത്യേക പരിഗണനയുണ്ടെന്ന ആരോപണം ശരിയല്ല. റിപ്പോര്‍ട്ടില്‍ പറയുന്നത് ശരിയാണെങ്കില്‍ അത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണ്. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ആഭ്യന്തരമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X