എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 15 മുതല്‍ 31 വരെ
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ 2006 മാര്‍ച്ച് 15 മുതല്‍ 31 വരെ നടക്കും. 2003-04 വര്‍ഷത്തിലെ പാഠ്യപദ്ധതിയനുസരിച്ച് പഴയ സ്കീമിലും ഇപ്പോഴത്തെ പാഠ്യപദ്ധതി പ്രകാരം പുതിയ ഗ്രേഡിംഗ് സമ്പ്രദായത്തിലും പരീക്ഷകള്‍ നടത്തും.
പുതിയ മൂല്യനിര്‍ണയ രീതി അനുസരിച്ച് പരമാവധി മാര്‍ക്ക് 760 ആണ്. പൊതുപരീക്ഷയ്ക്ക് 630ഉം ഇന്റേണല്‍ അസെസ്മെന്റിന് 130 മാര്‍ക്കും ഉള്‍പ്പെടെയാണിത്. ഇതില്‍ ഐടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് 20ഉം തിയറിക്ക് 10ഉം മാര്‍ക്ക് ആയിരിക്കും. ഇത്തവണ മോഡറേഷന്‍ നല്‍കില്ല. സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡും മാര്‍ക്കും രേഖപ്പെടുത്തും.
ഹയര്‍ സെക്കന്ററി തിയറി പരീക്ഷയും മാര്‍ച്ച് 15 മുതല്‍ 30 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷ ഫിബ്രവരി 13 മുതല്‍ 25 വരെയാണ്. എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷമായിരിക്കും തിയറി പരീക്ഷ നടക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയുടെ അപേക്ഷയും ഫീസും ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ നാല് വരെ പിഴയില്ലാതെ സ്വീകരിക്കും. പിഴയോടു കൂടി അപേക്ഷ നല്‍കാവുന്ന അവസാന തീയതി നവംബര്‍ 11 ആണ്. ഹയര്‍ സെക്കന്ററി പരീക്ഷയുടെ അപേക്ഷയും ഫീസും ഒക്ടോബര്‍ 31 വരെ പിഴയില്ലാതെ സ്വീകരിക്കാം. പിഴയോടും കൂടി നവംബര്‍ ഏഴ് വരെ അപേക്ഷ നല്‍കാം.












Click it and Unblock the Notifications