ഉരുട്ടിക്കൊല സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം: വി.എസ്
തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ നടന്ന ഉരുട്ടിക്കൊലക്കേസ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കേസ് തേച്ചുമാച്ചു കളയാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.ആക്ഷന്‍ കൗണ്‍സിലിന്റേയും എല്‍ഡിഎഫിന്റേയും നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ കേസില്‍ കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജുഡീഷ്യന്‍ അന്വേഷണം നടത്താന്‍ തയ്യാറാകാത്തതും ഇതേ കാരണത്താലാണ്. പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ നിസ്സാര നടപടി മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
കേസ് സംബന്ധിച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതെല്ലാം സര്‍ക്കാരിന്റേയും ആഭ്യന്തരവകുപ്പിന്റേയും വീഴ്ചയാണെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications