ഋതിക് റോഷന് ഷൂട്ടിംഗിനിടെ പരിക്കേറ്റു
മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ഋതിക് റോഷന് ഷൂട്ടിംഗിനിടെ വന്‍അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. സിംഗപ്പൂരില്‍ വച്ച് ക്രിഷ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഋതിക് 50 അടി ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്കു വീഴുകയായിരുന്നു. ഋത്വിക്കിന് പുറത്ത് ചെറിയൊരു പരിക്കു മാത്രമേയുള്ളൂ.
ഋത്വിക്കിന്റെ അച്ഛന്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിഷ്. ചിത്രീകരണത്തിനിടെ ഉയരമുള്ള കെട്ടിടത്തില്‍ നിന്നും താഴേക്കു ചാടുന്ന രംഗമഭിനയിക്കവെ സുരക്ഷക്കായി കാലില്‍ കെട്ടിയിരുന്ന കയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. മുന്‍കരുതലെന്ന നിലക്ക് താഴെ കെട്ടിയിരുന്ന വലയില്‍ വീണതു കൊണ്ടാണ് കാര്യമായ പരിക്കേല്‍ക്കാതെ ഋതിക് രക്ഷപ്പെട്ടത്. പുറത്തു പരിക്കേറ്റ ഋതിക് കുറച്ചു ദിവസം വിശ്രമത്തിലാണ്.
ക്രിഷിന്റെ ചിത്രീകരണത്തിനായി ഒരു മാസമായി സിംഗപ്പൂരിലുളള ഋതിക് തനിക്ക് അപകടമില്ലെന്ന് മുംബൈയിലെ ബന്ധുക്കളെ ഫോണിലൂടെ അറിയിച്ചു.












Click it and Unblock the Notifications