ഉള്ളി വില കുതിച്ചുയരുന്നു; ഇറക്കുമതി ഇല്ലെന്ന് പവാര്‍
മുംബൈ: രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയരുന്നു. നേരത്തെ എട്ട് രൂപക്കു വിറ്റിരുന്ന ഉള്ളിയുടെ വില ഇപ്പോള്‍ കിലോവിന് 25 രൂപ വരെ ആയിട്ടുണ്ട്. അതേ സമയം വില കുതിച്ചുയരുകയാണെങ്കിലും ഉള്ളി ഇറക്കുമതി ചെയ്യുന്നത് പരിഗണിക്കാനാവില്ലെന്ന് കൃഷിമന്ത്രി ശരത്പവാര്‍ വ്യക്തമാക്കി.
ഉള്ളിയുടെ വില കഴിഞ്ഞയാഴ്ചത്തേതിനേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. അടുത്ത ആഴ്ചകളില്‍ വില ഇനിയും ഉയര്‍ന്നേക്കും. ഉള്ളിയുടെ ഉത്പാദനത്തിന്റെ 90 ശതമാനവും നടക്കുന്ന മഹാരാഷ്ട്രയിലാണ് വില കൂടുതലായും ഉയര്‍ന്നത്.
അതേ സമയം ഉള്ളിയുടെ ലഭ്യത കുറഞ്ഞെങ്കിലും ഉള്ളി പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യില്ലെന്ന് കൃഷിമന്ത്രി ശരത്പവാര്‍ വ്യക്തമാക്കി. ഉള്ളി ഇറക്കുമതി ചെയ്യാനുള്ള സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച 14-15 രൂപക്ക് വിറ്റിരുന്ന ഉള്ളിയുടെ വില ഇപ്പോള്‍ 20-25 രൂപയായിട്ടുണ്ട്. മുംബൈയിലും പൂനെയിലും ഉള്ളി കിലോക്ക് 25-30 രൂപയ്ക്കാണ് വില്‍ക്കുന്നത്. കഴിഞ്ഞയാഴ്ച ഇവിടെ കിലോക്ക് 18 രൂപക്കാണ് ഉള്ളി വിറ്റിരുന്നത്.
ഉള്ളികൃഷി നഷ്ടമായതോടെ കര്‍ഷകര്‍ മറ്റു കൃഷികളിലേക്ക് തിരിഞ്ഞത് ഉള്ളിയുടെ ലഭ്യത കുറയാന്‍ കാരണമായിട്ടുണ്ട്. ദീപാവലി സീണണായതും ഉള്ളിയുടെ വില കൂടാന്‍ കാരണമായി.












Click it and Unblock the Notifications