കനത്ത മഴയില്‍ പശ്ചിമ ബംഗാളില്‍ നാല് മരണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം നാലായി. ഒക്ടോബര്‍ 22 ശനിയാഴ്ച രണ്ടു പേര്‍ ഷോക്കേറ്റു മരിച്ചു. വെള്ളിയാഴ്ച രണ്ടു പേര്‍ മരിച്ചിരുന്നു.
ആറു ജില്ലകളിലായി എട്ടുലക്ഷത്തോളം വരുന്ന ആളുകളെ നിര്‍ത്താതെ പെയ്യുന്ന മഴ ദുരിതത്തിലാക്കിയിരിക്കുകയാണ്. 20,000ളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 17,000 പേര്‍ മഴ കനത്ത നാശം വിതച്ച കിഴക്കന്‍ മിഡ്നാപൂരിലാണ്.
കുടിലുകളും വന്‍വൃക്ഷങ്ങളും മഴയില്‍ നിലംപതിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും വൈദ്യുതി, ടെലഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. റോഡുകള്‍ക്കും പാലങ്ങള്‍ക്കും കൃഷിസ്ഥലങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ട്.
ദുരിതബാധിതര്‍ക്കുള്ള സഹായമായി സര്‍ക്കാര്‍ 12,000 ടാര്‍പോളിന്‍ ഷീറ്റും 300 ടണ്‍ അരിയും അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications