ജാതിവ്യവസ്ഥ അവസാനിപ്പിക്കണം: ആര്‍എസ്എസ്
ദില്ലി: ജാതിയുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ, സാമൂഹിക സംഘര്‍ഷങ്ങള്‍ പെരുകിവരുന്നതില്‍ ആര്‍എസ്എസ് നിര്‍വാഹക സമിതി യോഗം ആശങ്ക രേഖപ്പെടുത്തി. ജാതിവ്യവസ്ഥ എത്രയും പെട്ടെന്ന് ഇല്ലായ്മ ചെയ്യാന്‍ യോഗം ഹിന്ദുക്കളെ ആഹ്വാനം ചെയ്തു.
ജാതിക്കുപരിയായി എല്ലാ ഹിന്ദുക്കള്‍ക്കും വീടുകള്‍, ക്ഷേത്രങ്ങള്‍, ആരാധനാലയങ്ങള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശനം ഉറപ്പാക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹിന്ദു സമൂഹം കൈക്കൊള്ളണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
350ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചിത്രകൂടത്തില്‍ ഒക്ടോബര്‍ 21 വെള്ളിയാഴ്ച ആരംഭിച്ച ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ഞായറാഴ്ച സമാപിക്കും. ബിജെപി-ആര്‍എസ്എസ് ബന്ധമുള്‍പ്പെടെയുളള നിരവധി പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.












Click it and Unblock the Notifications