തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ജില്ലാ കളക്ടര്‍ ടിങ്കു ബിസ്വാള്‍ അറിയിച്ചു.
നവംബര്‍ 18നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഒക്ടോബര്‍ 22 ശനിയാഴ്ച പുറപ്പെടുവിക്കും.
പത്രിക നല്‍കാനുള്ള അവസാന തീയതി ഒക്ടോബര്‍ 29 ആണ്. 31ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ രണ്ട് ആണ്. നവംബര്‍ 22നാണ് വോട്ടെണ്ണല്‍.












Click it and Unblock the Notifications