കെ.എം.ചന്ദ്രശേഖര്‍ ചീഫ് സെക്രട്ടറിയായേക്കും
തിരുവനന്തപുരം: കേന്ദ്ര വാണിജ്യ സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായേക്കും. ഇപ്പോള്‍ ചീഫ് സെക്രട്ടറിയായ പാലാട്ട് മോഹന്‍ദാസ് ഒക്ടോബര്‍ അവസാനം വിരമിക്കുന്ന ഒഴിവിലേക്കാണിത്.
വിഷന്‍ 2010ല്‍ പങ്കെടുക്കാന്‍ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തിയപ്പോള്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചന്ദ്രശേഖരുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് അറിയുന്നത്.
കേരളാ കേഡറിലെ ഐഎഎസുകാരനായ ചന്ദ്രശേഖര്‍ മുന്‍പ് കേന്ദ്ര ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലോകവ്യാപാര സംഘടനയുടെ അംബാസിഡര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായ പാലാട്ട് മോഹന്‍ദാസിനെ വിരമിച്ചതിനു ശേഷം വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications