Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പ് ഹൗസ് സംഭവം സിബിഐ അന്വേഷിക്കണം: സിപിഐ

തിരുവനന്തപുരം: നെയ്യാന്‍കരയിലെ ബിഷപ്പ്ഹൗസ് ആക്രമണം സിബിഐ അന്വേഷിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സിപിഐ എംഎല്‍എമാരായ ബിനോയ് വിശ്വം, എം. രാജന്‍ എന്നിവര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ചോദ്യം ചെയ്യാനായി കസ്റഡിയിലെടുക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇടപെട്ട് വിട്ടയക്കുകയാണ്.

അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇത്തരത്തിലൊരു അനിഷ്ട സംഭവമുണ്ടായിട്ട് ബിഷപ്പ് ഹൗസ് സന്ദര്‍ശിക്കുക പോലും ചെയ്തിട്ടില്ല. കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവാണ് അക്രമത്തിന് പിന്നില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇയാള്‍ മത്സരിച്ചതു കൊണ്ടാണ് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്.

കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ പ്രഖ്യാപനം വെറും കപടമാണ്. ഗുണ്ടാ, മദ്യ മാഫിയകളെ സഹായിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന അജണ്ട. കേരളത്തിന്റ മതേതര സ്വഭാവത്തിന് നിരക്കാത്തതാണ് ബിഷപ്പ് ഹൗസ് ആക്രമണം.

കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനും ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനും സിപിഐ നിലകൊള്ളുമെന്നും എംഎല്‍എമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+