ഉരുട്ടിക്കൊല: മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റേഷന്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികളായ മൂന്ന് പൊലീസുകാരെയും മുഖ്യസാക്ഷി സുരേഷ് തിരിച്ചറിഞ്ഞു. ഉദയകുമാറിനൊപ്പം അറസ്റിലായ സുരേഷ് തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പൊലീസുകാരെ തിരിച്ചറിഞ്ഞത്.
പ്രതികള്‍ക്കൊപ്പം മുപ്പത് പൊലീസുകാരെ കൂടി അണിനിരത്തിയാണ് പരേഡ് നടത്തിയത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു പരേഡ്. പരേഡ് മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. പരേഡില്‍ തന്നെയും ഉദയകുമാറിനെയും കസ്റഡിയിലെടുത്തവരെയും മര്‍ദിച്ചവരെയും സുരേഷ് തിരിച്ചറിഞ്ഞു.
കേസിന്റെ വിചാരണ നടക്കുന്ന രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരേഡ് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് എസ്.രാധാകൃഷ്ണന്‍ സമര്‍പ്പിക്കും.












Click it and Unblock the Notifications