കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കന്‍ വിമാനത്തിന്റെ കേടുപാട് തീര്‍ക്കാന്‍ കൊളംബോ സംഘമെത്തി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സ്റെപ്ലാഡര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 21 വെള്ളിയാഴ്ച വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടയുടനെ തിരിച്ചിറക്കേണ്ടി വന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ കേടുപാട് തീര്‍ക്കാനായി കൊളംബോയില്‍ നിന്ന് ഒമ്പതംഗ വിഗദ്ധ സംഘം കരിപ്പൂരിലെത്തി.

കൊളംബോയില്‍ നിന്നെത്തിയ എഞ്ചിനീയര്‍മാര്‍ വിമാനത്തിനു പറ്റിയ കേടുപാട് പരിശോധിക്കും. സിങ്കപ്പൂരില്‍ നിന്ന് വിമാനത്തിനു വേണ്ട ഭാഗങ്ങള്‍ എത്തിയതിനു ശേഷമേ കേടുപാട് തീര്‍ക്കാനാവൂ.

സ്റെപ്ലാഡര്‍ ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടയുടനെ വിമാനം തിരികെ ഇറക്കുകയായിരുന്നു. 84 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് 41 യാത്രക്കാരെ വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ദോഹയിലേക്ക് അയച്ചു. മറ്റുള്ളവരെ വെള്ളിയാഴ്ച ഹോട്ടലില്‍ താമസിപ്പിച്ചതിനു ശേഷം ശനിയാഴ്ച രാവിലെ കൊളംബോയിലേക്ക് അയച്ചു.

ആവശ്യമുള്ള ഭാഗങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിമാനത്തിന്റെ കേടുപാട് തീര്‍ക്കാന്‍ കഴിഞ്ഞില്ല. സിങ്കപ്പൂരില്‍ നിന്ന് വേണ്ട ഭാഗങ്ങള്‍ എത്തിയതിനു ശേഷമേ ഇത് സാധ്യമാവൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X