കണ്ണൂരില്‍ ജയില്‍ ഉദ്യോഗസ്ഥരെ തടവുകാര്‍ കയ്യേറ്റം ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥരെ തടവുകാര്‍ കയ്യേറ്റം ചെയ്തു. സിപിഎം തടവുകാരാണ് ജയിലര്‍ ഗോപാലകൃഷ്ണന്‍, വാര്‍ഡന്‍ സജി എന്നിവരെ കയ്യേറ്റം ചെയ്തത്.
ഒക്ടോബര്‍ 22 ശനിയാഴ്ച രാവിലെ എട്ടാം ബ്ലോക്കിനടുത്തു വച്ചാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത തടവുകാര്‍ ഉദ്യോഗസ്ഥരുടെ കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റൊരു ജയിലറായ വിമല്‍കുമാര്‍ വന്നാല്‍ തട്ടിക്കളയുമെന്നും ഭീഷണിയുണ്ടായി.
വെള്ളിയാഴ്ച സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച പിണറായി വിജയനും വിമല്‍കുമാറുമായി വാക്കേറ്റം നടന്നിരുന്നു. ഡിജിപിയുടെ നിര്‍ദേശ പ്രകാരം വെള്ളിയാഴ്ച രാത്രി ജയിലില്‍ നടത്തിയ റെയ്ഡില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. സിപിഎം തടവുകാരുടെ മുറിയില്‍ നിന്നാണ് ഈ ആയുധങ്ങള്‍ കണ്ടെടുത്തത്.












Click it and Unblock the Notifications