Get Updates
Get notified of breaking news, exclusive insights, and must-see stories!

കളരിപ്പയറ്റിന് ഗള്‍ഫില്‍ പ്രിയമേറുന്നു

തിരുവനന്തപുരം: കേരളത്തിന്റെ തനതുകലാ രൂപമായ കളരിപ്പയറ്റിന് ഗള്‍ഫ് നാടുകളില്‍ പ്രിയമേറുന്നു. യുഎഇയിലും സൗദി അറേബ്യയിലുമാണ് കളരിപ്പയറ്റ് കമ്പക്കാര്‍ ഏറെയുള്ളത്.

കളരിപ്പയറ്റ് വിദഗ്ധനായ ജി. സത്യനാരായണന്‍ ജാക്കി ചാനോടൊപ്പം ദ മിത്ത് എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ കളരിപ്പയറ്റ് ചിത്രീകരിച്ചിട്ടുമുണ്ട്. ഇതേത്തുടര്‍ന്നാണ് ഗള്‍ഫ് നാടുകളില്‍ നിന്നും കളരിപ്പയറ്റ് പഠിപ്പിക്കാനുളള അഭ്യര്‍ത്ഥനകള്‍ ഏറെ ലഭിക്കുന്നതെന്ന് സത്യനാരായണന്‍ പറഞ്ഞു. അറബി യുവാക്കളാണ് കളരിപ്പയറ്റ് പഠിക്കാന്‍ കൂടുതലും താല്‍പര്യം കാണിക്കുന്നത്.

യുഎഇയിലും സൗദിയിലും എല്ലാ സൗകര്യങ്ങളോടും കൂടിയ പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കാമെന്ന വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. സിനിമയിലെ തന്റെ വേഷമാണ് കളരിപ്പയറ്റ് പഠിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലാണ് കളരിപ്പയറ്റിന് കൂടുതല്‍ പ്രാധാന്യമുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+