പാലാട്ടിന്റെ നിയമനം അഴിമതിക്ക് സഹായിച്ചതിന്: മുരളി
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിക്കായി കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്ക് ദുബായ് ഇന്റര്‍നെറ്റ് സിററിക്കു കൈമാറാന്‍ കൂട്ടുനിന്നതിനാണ് പാലാട്ട് മോഹന്‍ദാസിനെ വിവാരാവകാശ കമ്മീഷണറാക്കിയതെന്ന് ഡിഐസി നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ഒക്ടോബര്‍ 22 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വിരമിച്ച ശേഷവും സ്ഥാനങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കാര്യം പറയുന്ന ഉദ്യോഗസ്ഥരെയാകട്ടെ, പുറത്താക്കുകയോ സ്ഥലംമാറ്റുകയോ ചെയ്യുന്നു. വിവരാവകാശ കമ്മീഷണറുടെ നിയമനകാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ വിളിച്ചുവരുത്തി അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു കൂടുതല്‍ കിട്ടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുന്‍മുഖ്യമന്ത്രി ആന്റണിയുടെ കഴിവുകേട് ചൂണ്ടിക്കാട്ടാനുദ്ദേശിച്ചുള്ളതാണെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications