ബിഷപ്പ്ഹൗസ് ആക്രമണം ആഭ്യന്തരവകുപ്പ് ഒത്താശയോടെ: പിണറായി
നെയ്യാറ്റിന്‍കര: ആഭ്യന്തരവകുപ്പിന്റെ ഒത്താശയോടെയാണ് നെയ്യാറ്റിന്‍കരയിലെ ബിഷപ്പ് ഹൗസ് ആക്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ബിഷപ്പ്ഹൗസില്‍ ഒക്ടോബര്‍ 22 ശനിയാഴ്ച രാവിലെ സന്ദര്‍ശനം നടത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തെക്കുറിച്ച് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികളെ രക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇവിടുത്തെ വൈദികരെ അപായപ്പെടുത്തുകയായിരുന്നു ആക്രമികളുടെ ലക്ഷ്യം. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ പതിവായിരിക്കുകയാണ്.
സംഭവത്തിനെതിരെ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് പിണറായി പറഞ്ഞു.
ഡോ.തോമസ് ഐസക് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി എം.വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications