പന്നിയാര്‍ പവര്‍ഹൗസ് പ്രവര്‍ത്തനം നിലച്ചു
ഇടുക്കി: രണ്ട് ജനറേറ്ററുകള്‍ കേടായതിനെ തുടര്‍ന്ന് പന്നിയാര്‍ പവര്‍ഹൗസിന്റെ പ്രവര്‍ത്തനം നിലച്ചു. ഇവിടെ നിന്നുള്ള വൈദ്യുതി വിതരണവും നിലച്ചിട്ടുണ്ട്.
മൂന്നു നിലകളിലുള്ള പവര്‍ഹൗസിലെ രണ്ടു നിലകളിലും വെള്ളം കയറിയിട്ടുണ്ട്. പവര്‍ഹൗസില്‍ നിന്ന് വെള്ളം മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അഞ്ച് പമ്പുകള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്. പവര്‍ഹൗസിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലാകാന്‍ ദിവസങ്ങളെടുത്തേക്കും.
പെന്‍സ്റോക്ക് പൈപ്പിലേയ്ക്ക് വെള്ളം അരിച്ചുവിടുന്ന രണ്ടു ഫില്‍ട്ടറുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് പവര്‍ഹൗസിലേക്കു വെള്ളം കയറുകയും ജനറേറ്ററുകള്‍ക്കു കേടുവരികയും ചെയ്തത്. ഇതേത്തുടര്‍ന്ന് പവര്‍ഹൗസിലേക്ക് കയറി. ജനററ്റേറുകളും കേടായി. കെട്ടിടത്തിലെ ഇലക്ട്രോണിക് സംവിധാനം പൂര്‍ണമായും തകര്‍ന്നു.












Click it and Unblock the Notifications